Sun, 18 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Vote Counting

ത​മി​ഴ്‌​നാ​ട്ടി​ല്‍ ടി​വി​കെ ത​രം​ഗം; പു​തു​ച്ചേ​രി​യി​ലും ബം​ഗാ​ളി​ലും അ​സ​മി​ലും എ​ന്‍​ഡി​എ

ന്യൂ​ഡ​ൽ​ഹി: മൂ​ന്ന് സം​സ്ഥാ​ന​ങ്ങ​ളി​ലെ അ​ഞ്ച് നി​യ​മ​സ​ഭാ മ​ണ്ഡ​ല​ങ്ങ​ളി​ലേ​ക്കും അ​സ​മി​ലെ ഒ​രു ലോ​ക്സ​ഭാ മ​ണ്ഡ​ല​ത്തി​ലേ​ക്കും ന​ട​ന്ന ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ വോ​ട്ടെ​ണ്ണ​ല്‍ പു​രോ​ഗ​മി​ക്കു​ന്നു. ത​മി​ഴ്‌​നാ​ട്ടി​ൽ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ന്ന ര​ണ്ട് മ​ണ്ഡ​ല​ങ്ങ​ളി​ലും ത​മി​ഴ​ക വെ​ട്രി ക​ഴ​കം മു​ന്നേ​റു​ക​യാ​ണ്. അ​ണ്ണാ ഡി​എം​കെ​യു​ടെ സി​റ്റിം​ഗ് സീ​റ്റു​ക​ളി​ലാ​ണ് ടി​വി​കെ​യു​ടെ മു​ന്നേ​റ്റം.

2026 ഏ​പ്രി​ലി​ൽ ന​ട​ന്ന നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ധാ​രാ​പു​ര​ത്ത് മൂ​ന്നാം സ്ഥാ​ന​ത്താ​യി​രു​ന്നു ടി​വി​കെ. അ​തേ​സ​മ​യം പ​ശ്ചി​മ ബം​ഗാ​ളി​ലും അ​സ​മി​ലും ബി​ജെ​പി ലീ​ഡു​നേ​ടി. ന​ന്ദി​ഗ്രാ​മി​ൽ 1,900 വോ​ട്ടു​ക​ളു​ടെ ലീ​ഡു​മാ​യി ബി​ജെ​പി മു​ന്നി​ലാ​ണ്. റെ​ജി​ന​ഗ​ർ മ​ണ്ഡ​ല​ത്തി​ലും 900 വോ​ട്ടു​ക​ളു​ടെ ലീ​ഡു​മാ​യി ബി​ജെ​പി മു​ന്നേ​റു​ക​യാ​ണ്.

തൃ​ണ​മൂ​ൽ കോ​ൺ​ഗ്ര​സ് ര​ണ്ടാം സ്ഥാ​ന​ത്താ​ണ്. അ​സ​മി​ൽ ന​ട​ന്ന ലോ​ക്‌​സ​ഭാ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ലും ബി​ജെ​പി​യാ​ണ് ലീ​ഡ് ചെ​യ്യു​ന്ന​തെ​ന്നാ​ണ് റി​പ്പോ​ർ​ട്ട്. പു​തു​ച്ചേ​രി മു​ഖ്യ​മ​ന്ത്രി എ​ൻ. രം​ഗ​സാ​മി ര​ണ്ട് മ​ണ്ഡ​ല​ങ്ങ​ളി​ൽ വി​ജ​യി​ച്ച​തി​നെ​ത്തു​ട​ർ​ന്ന് രാ​ജി​വെ​ച്ച ത​ട്ടാ​ഞ്ചാ​വ​ടി മ​ണ്ഡ​ല​ത്തി​ലെ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ എ​ൻ​ആ​ർ കോ​ൺ​ഗ്ര​സ് സീ​റ്റ് നി​ല​നി​ർ​ത്തി. 8,482 വോ​ട്ടു​ക​ളു​ടെ ഭൂ​രി​പ​ക്ഷ​ത്തി​ലാ​ണ് പാ​ർ​ട്ടി വി​ജ​യി​ച്ച​ത്.

എ​ൻ​ആ​ർ കോ​ൺ​ഗ്ര​സ് സ്ഥാ​നാ​ർ​ഥി 13,358 വോ​ട്ടു​ക​ൾ നേ​ടി​യ​പ്പോ​ൾ ര​ണ്ടാം സ്ഥാ​ന​ത്തെ​ത്തി​യ കോ​ൺ​ഗ്ര​സ് സ്ഥാ​നാ​ർ​ഥി​ക്ക് 4,876 വോ​ട്ടു​ക​ൾ ല​ഭി​ച്ചു. 2,664 വോ​ട്ടു​ക​ൾ നേ​ടി​യ ഡി​എം​കെ​യാ​ണ് മൂ​ന്നാം സ്ഥാ​ന​ത്ത്.

District News

വോ​ട്ടെ​ണ്ണ​ല്‍ മു​ന്നൊ​രു​ക്കം: യോ​ഗം ചേ​ര്‍​ന്നു

കോ​ഴി​ക്കോ​ട്: മേ​യ് നാ​ലി​ന് ന​ട​ക്കു​ന്ന നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പ് വോ​ട്ടെ​ണ്ണ​ലി​ന്‍റെ മു​ന്നൊ​രു​ക്ക​ങ്ങ​ള്‍ വി​ല​യി​രു​ത്താ​ന്‍ ജി​ല്ലാ ക​ള​ക്ട​ര്‍ സ്‌​നേ​ഹി​ല്‍ കു​മാ​ര്‍ സിം​ഗി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ല്‍ യോ​ഗം ചേ​ര്‍​ന്നു. വോ​ട്ടെ​ണ്ണ​ല്‍ ന​ട​പ​ടി​ക്ര​മ​ങ്ങ​ള്‍, സു​ര​ക്ഷാ സം​വി​ധാ​ന​ങ്ങ​ള്‍, ഗ​താ​ഗ​ത ക്ര​മീ​ക​ര​ണം, വോ​ട്ടെ​ണ്ണ​ല്‍ കേ​ന്ദ്ര​ങ്ങ​ളി​ലെ സൗ​ക​ര്യ​ങ്ങ​ള്‍, മാ​ധ്യ​മ​ങ്ങ​ള്‍​ക്കു​ള്ള സ​ജ്ജീ​ക​ര​ണ​ങ്ങ​ള്‍ തു​ട​ങ്ങി​യ വി​ഷ​യ​ങ്ങ​ള്‍ യോ​ഗ​ത്തി​ല്‍ ച​ര്‍​ച്ച ചെ​യ്തു.

ജി​ല്ല​യി​ലെ വോ​ട്ടെ​ണ്ണ​ല്‍ കേ​ന്ദ്ര​ങ്ങ​ളാ​യ മ​ട​പ്പ​ള്ളി ഗ​വ. കോ​ള​ജ്, കൂ​ട​ത്താ​യി സെ​ന്‍റ് മേ​രീ​സ് എ​ച്ച്എ​സ്എ​സ്, വെ​ള്ളി​മാ​ട്കു​ന്ന് ജെ​ഡി​ടി ഇ​സ്ലാം എ​ജ്യൂ​ക്കേ​ഷ​ണ​ല്‍ കോം​പ്ല​ക്‌​സ് എ​ന്നി​വി​ട​ങ്ങ​ളി​ല്‍ സി​സി​ടി​വി കാ​മ​റ​ക​ള്‍, ഇ​ന്‍റ​ര്‍​നെ​റ്റ് ക​ണ​ക്ഷ​ന്‍ ഉ​ള്‍​പ്പെ​ടെ​യു​ള്ള സം​വി​ധാ​ന​ങ്ങ​ള്‍ ഉ​റ​പ്പു​വ​രു​ത്താ​ന്‍ ക​ള​ക്ട​ര്‍ നി​ര്‍​ദേ​ശി​ച്ചു.

റി​ട്ടേ​ണിം​ഗ് ഓ​ഫീ​സ​ര്‍​മാ​ര്‍ ഒ​ഴി​കെ ആ​രു​ടെ​യും മൊ​ബൈ​ല്‍ ഫോ​ണു​ക​ള്‍ വോ​ട്ടെ​ണ്ണ​ല്‍ മു​റി​ക്കു​ള്ളി​ല്‍ അ​നു​വ​ദി​ക്കി​ല്ല. വോ​ട്ടെ​ണ്ണ​ല്‍ കേ​ന്ദ്ര​ങ്ങ​ളു​ടെ​യും പ​രി​സ​ര​ങ്ങ​ളി​ലെ​യും സു​ര​ക്ഷ ഉ​റ​പ്പാ​ക്കാ​ന്‍ മൂ​ന്ന് ത​ല​ത്തി​ലു​ള്ള സു​ര​ക്ഷാ സം​വി​ധാ​നം ഒ​രു​ക്കി​യി​ട്ടു​ണ്ട്. വോ​ട്ടെ​ണ്ണ​ല്‍ കേ​ന്ദ്ര​ത്തി​ന്‍റെ നൂ​റ് മീ​റ്റ​ര്‍ പ​രി​ധി പ്ര​ത്യേ​ക സോ​ണാ​യി പ്ര​ഖ്യാ​പി​ക്കും.

ഇ​വി​ടേ​ക്ക് വാ​ഹ​ന​ങ്ങ​ള്‍​ക്ക് പ്ര​വേ​ശ​നം ഉ​ണ്ടാ​കി​ല്ല. പ്ര​വേ​ശ​ന ക​വാ​ട​ങ്ങ​ളി​ല്‍ ക​ര്‍​ശ​ന പ​രി​ശോ​ധ​ന ന​ട​ത്താ​നും യോ​ഗം തീ​രു​മാ​നി​ച്ചു.ചേം​ബ​റി​ല്‍ ചേ​ര്‍​ന്ന യോ​ഗ​ത്തി​ല്‍ സി​റ്റി ഡെപ്യൂട്ടി പോ​ലീ​സ് ക​മ്മീ​ഷ​ണ​ര്‍ പ​ദം സിം​ഗ്, റൂ​റ​ല്‍ എ​സ്പി ടി. ​ഫ​റാ​ഷ്, ഇ​ല​ക്ഷ​ന്‍ ഡെ​പ്യൂ​ട്ടി ക​ള​ക്ട​ര്‍ വി. ​സു​പി​ന്‍, നോ​ഡ​ല്‍ ഓ​ഫീ​സ​ര്‍​മാ​ര്‍, തെ​ര​ഞ്ഞെ​ടു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.

District News

വോ​ട്ടെ​ണ്ണ​ല്‍: ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്കു​ള്ള പ​രി​ശീ​ല​നം ആ​രം​ഭി​ച്ചു

കോ​ഴി​ക്കോ​ട്: നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് വോ​ട്ടെ​ണ്ണ​ലി​നാ​യി ജി​ല്ല​യി​ല്‍ നി​യോ​ഗി​ക്ക​പ്പെ​ട്ട ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്ക് പ​രി​ശീ​ല​നം ആ​രം​ഭി​ച്ചു. വി​വി​ധ മ​ണ്ഡ​ല​ങ്ങ​ളി​ല്‍ നി​ന്നു​ള്ള കൗ​ണ്ടിം​ഗ് അ​സി​സ്റ്റ​ന്‍റു​മാ​ര്‍, മൈ​ക്രോ ഒ​ബ്‌​സ​ര്‍​വ​ര്‍​മാ​ര്‍, കൗ​ണ്ടിം​ഗ് സൂ​പ്പ​ര്‍​വൈ​സ​ര്‍​മാ​ര്‍ തു​ട​ങ്ങി​യ​വ​ര്‍​ക്കാ​ണ് ര​ണ്ടു ദി​വ​സ​ങ്ങ​ളി​ലാ​യി പ​രി​ശീ​ല​നം ന​ല്‍​കു​ന്ന​ത്.

ക​ള​ക്ട​റേ​റ്റ് കോ​ണ്‍​ഫ​റ​ന്‍​സ് ഹാ​ള്‍, ജി​ല്ലാ പ്ലാ​നിം​ഗ് ഹാ​ള്‍, താ​ലൂ​ക്ക് കോ​ണ്‍​ഫ​റ​ന്‍​സ് ഹാ​ള്‍ എ​ന്നി​വി​ട​ങ്ങ​ളി​ലാ​യി 1,410 ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്കാ​ണ് പ​രി​ശീ​ല​നം. വോ​ട്ടെ​ണ്ണ​ല്‍ ദി​വ​സം സ്വീ​ക​രി​ക്കേ​ണ്ട ന​ട​പ​ടി​ക്ര​മ​ങ്ങ​ള്‍, വോ​ട്ടിം​ഗ് മെ​ഷീ​നു​ക​ളു​ടെ സു​ര​ക്ഷ, കൃ​ത്യ​ത ഉ​റ​പ്പാ​ക്ക​ല്‍ തു​ട​ങ്ങി​യ​വ​യി​ല്‍ ജി​ല്ലാ തെ​ര​ഞ്ഞെ​ടു​പ്പ് വി​ഭാ​ഗ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് പ​രി​ശീ​ല​നം.

ആ​ദ്യ​ദി​ന പ​രി​ശീ​ല​ന​ത്തി​ന് മീ​ഡി​യേ​ഷ​ന്‍ സെ​ല്‍ നോ​ഡ​ല്‍ ഓ​ഫീ​സ​ര്‍ സ​ത്യ​ജി​ത്ത്, സീ​നി​യ​ര്‍ ക്ല​ര്‍​ക്ക് വി. ​വാ​സു​ദേ​വ പ്ര​സാ​ദ്, എ​സ്‌​സി ഡെ​വ​ല​പ്‌​മെ​ന്‍റ് ഓ​ഫീ​സ​ര്‍ ഹ​രീ​ഷ്, റ​വ​ന്യൂ റി​ക്ക​വ​റി ജൂ​ണി​യ​ര്‍ സൂ​പ്ര​ണ്ട് കെ. ​ബീ​ന, വി​ജി​ല​ന്‍​സ് ഫ്‌​ള​യിം​ഗ് സ്‌​ക്വാ​ഡ് ഓ​ഫീ​സ​ര്‍ പി. ​രാ​ധാ​കൃ​ഷ്ണ​ന്‍, ഇ​ക​ണോ​മി​ക് ആ​ന്‍​ഡ് സ്റ്റാ​റ്റി​സ്റ്റി​ക്‌​സ് അ​ഡീ​ഷ​ണ​ല്‍ ഡി​സ്ട്രി​ക്ട് ഓ​ഫീ​സ​ര്‍ സി. ​ഷ​മീ​ര്‍ മോ​ന്‍ തു​ട​ങ്ങി​യ​വ​ര്‍ നേ​തൃ​ത്വം ന​ല്‍​കി. മെ​യ് നാ​ലി​ന് രാ​വി​ലെ എ​ട്ടി​ന് വോ​ട്ടെ​ണ്ണ​ല്‍ ആ​രം​ഭി​ക്കും.

District News

വോ​ട്ടെ​ണ്ണ​ൽ: ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് പ​രി​ശീ​ല​നം ന​ൽ​കി

മ​ല​പ്പു​റം: നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ വോ​ട്ടെ​ണ്ണ​ൽ ന​ട​പ​ടി​ക​ൾ​ക്കാ​യി നി​യോ​ഗി​ക്ക​പ്പെ​ട്ട ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് പ​രി​ശീ​ല​നം ന​ൽ​കി. ജി​ല്ലാ പ്ലാ​നിം​ഗ് സെ​ക്ര​ട്ടേ​റി​യ​റ്റ് കോ​ണ്‍​ഫ​റ​ൻ​സ് ഹാ​ളി​ൽ ന​ട​ന്ന പ​രി​ശീ​ല​ന പ​രി​പാ​ടി​ക്ക് എ​ൽ​എ​സ്ജി​ഡി അ​സി​സ്റ്റ​ന്‍റ് ഡ​യ​റ​ക്‌ട​ർ കെ.​എ. അ​ബ്ദു​ൾ ഗ​ഫൂ​ർ നേ​തൃ​ത്വം ന​ൽ​കി.

വോ​ട്ടെ​ണ്ണ​ൽ ദി​വ​സം സ്വീ​ക​രി​ക്കേ​ണ്ട ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ, വോ​ട്ടിം​ഗ് മെ​ഷീ​നു​ക​ളു​ടെ സു​ര​ക്ഷ, കൃ​ത്യ​ത ഉ​റ​പ്പാ​ക്ക​ൽ തു​ട​ങ്ങി​യ സാ​ങ്കേ​തി​ക വ​ശ​ങ്ങ​ൾ എ​ന്നി​വ​യി​ലാ​യി​രു​ന്നു പ​രി​ശീ​ല​നം.

വോ​ട്ടെ​ണ്ണ​ൽ പ്ര​ക്രി​യ സു​താ​ര്യ​മാ​യും ത​ട​സ​മി​ല്ലാ​തെ​യും പൂ​ർ​ത്തി​യാ​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് ജി​ല്ലാ തെ​ര​ഞ്ഞെ​ടു​പ്പ് വി​ഭാ​ഗം പ​രി​ശീ​ല​നം സം​ഘ​ടി​പ്പി​ച്ച​ത്. ജി​ല്ല​യി​ലെ വി​വി​ധ മ​ണ്ഡ​ല​ങ്ങ​ളി​ൽനി​ന്നു​ള്ള റി​ട്ടേ​ണിം​ഗ് ഓ​ഫീ​സ​ർ​മാ​രും എ​ആ​ർ​ഒ​മാ​രും പ​ങ്കെ​ടു​ത്തു. പ​രി​ശീ​ല​നം പൂ​ർ​ത്തി​യാ​ക്കി​യ ഉ​ദ്യോ​ഗ​സ്ഥ​ർ വോ​ട്ടെ​ണ്ണ​ൽ കേ​ന്ദ്ര​ങ്ങ​ളി​ൽ അ​ത​ത് സെ​ക്‌ഷ​നു​ക​ളു​ടെ മേ​ൽ​നോ​ട്ടം വ​ഹി​ക്കും.

ഇ​ന്നും നാ​ളെ​യും ഒ​ന്നാംഘ​ട്ട റാ​ൻ​ഡ​മൈ​സേ​ഷ​നി​ലൂ​ടെ തെ​ര​ഞ്ഞെ​ടു​ത്ത 1456 കൗ​ണ്ടിം​ഗ് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കു​ള്ള പ​രി​ശീ​ല​നം ആ​സൂ​ത്ര​ണസ​മി​തി കോ​ണ്‍​ഫ​റ​ൻ​സ് ഹാ​ളി​ൽ ന​ട​ക്കും. ര​ണ്ടാം ഘ​ട്ട റാ​ൻ​ഡ​മൈ​സേ​ഷ​നി​ൽ ഉ​ൾ​പ്പെ​ടു​ന്ന ഉ​ദ്യോ​ഗ​സ്ഥ​രു​ടെ പ​രി​ശീ​ല​നം മേ​യ് മൂ​ന്നി​ന് ന​ട​ക്കും. നാ​ലി​ന് രാ​വി​ലെ എ​ട്ടി​നാ​ണ് വോ​ട്ടെ​ണ്ണ​ൽ ആ​രം​ഭി​ക്കു​ന്ന​ത്.

Kerala

ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പ്; പ​ര​സ്യ പ്ര​ചാ​ര​ണം ഇ​ന്ന് അ​വ​സാ​നി​ക്കും

തി​രു​വ​ന​ന്ത​പു​രം: ആ​ദ്യ​ഘ​ട്ട ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ പ​ര​സ്യ പ്ര​ചാ​ര​ണം ഇ​ന്ന് അ​വ​സാ​നി​ക്കും. ചൊ​വ്വാ​ഴ്ച​യാ​ണ് തി​രു​വ​ന​ന്ത​പു​രം മു​ത​ൽ എ​റ​ണാ​കു​ളം വ​രെ​യു​ള്ള ഏ​ഴ് ജി​ല്ല​ക​ളി​ൽ വോ​ട്ടെ​ടു​പ്പ്. ഇ​ന്ന് വൈ​കു​ന്നേ​ര​മാ​ണ് കൊ​ട്ടി​ക്ക​ലാ​ശം.

തൃ​ശൂ​ർ മു​ത​ൽ കാ​സ​ർ​ഗോ​ഡ് വ​രെ​യു​ള്ള ഏ​ഴ് ജി​ല്ല​ക​ളി​ൽ 11ന് ​ആ​ണ് തെ​ര​ഞ്ഞെ​ടു​പ്പ്. ഡി​സം​ബ​ർ 13ന് ​ആ​ണ് വോ​ട്ടെ​ണ്ണ​ൽ. അ​തേ​സ​മ​യം ഇ​ടു​ക്കി ക​ട്ട​പ്പ​ന​യി​ൽ ക​ഴി​ഞ്ഞ ദി​വ​സം കൊ​ട്ടി​ക്ക​ലാ​ശം ന​ട​ത്തി​യി​രു​ന്നു.

എ​ൽ​ഡി​എ​ഫും എ​ൻ​ഡി​എ​യു​മാ​ണ് ശ​നി​യാ​ഴ്ച വൈ​കു​ന്നേ​രം കൊ​ട്ടി​ക്ക​ലാ​ശം ന​ട​ത്തി​യ​ത്. ക​ട്ട​പ്പ​ന​യി​ൽ യു​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ ഇ​ന്ന് വൈ​കു​ന്നേ​ര​മാ​ണ് കൊ​ട്ടി​ക്ക​ലാ​ശം ന​ട​ത്തു​ക.

National

ബി​ഹാ​റി​ൽ മ​ഹാ​സ​ഖ്യ​ത്തി​ന് അ​നുകൂ​ല​മാ​യ ത​രം​ഗം; എ​ൻ​ഡി​എ ത​ക​ർ​ന്ന​ടി​യും: മു​കേ​ഷ് സ​ഹാ​നി

പാ​റ്റ്ന: ബി​ഹാ​ർ തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​ഹാ​സ​ഖ്യം വ​ൻ ഭൂ​രി​പ​ക്ഷം നേ​ടി അ​ധി​കാ​ര​ത്തി​ലെ​ത്തു​മെ​ന്ന് വി​കാ​ശീ​ൽ ഇ​ൻ​സാ​ൻ പാ​ർ​ട്ടി അ​ധ്യ​ക്ഷ​നും മ​ഹാ​സ​ഖ്യ​ത്തി​ന്‍റെ ഉ​പ​മു​ഖ്യ​മ​ന്ത്രി സ്ഥാ​നാ​ർ​ഥി​യു​മാ​യ മു​കേ​ഷ് സ​ഹാ​നി. ച​രി​ത്ര ഭൂ​രി​പ​ക്ഷ​ത്തോ​ടെ​യാ​യി​രി​ക്കും തേ​ജ​സ്വി യാ​ദ​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സ​ർ​ക്കാ​ർ അ​ധി​കാ​ര​ത്തി​ലെ​ത്തു​ക​യെ​ന്നും മു​കേ​ഷ് പ​റ​ഞ്ഞു.

"ബി​ഹാ​റി​ൽ മ​ഹാ​സ​ഖ്യ​ത്തി​ന് അ​നു​കൂല​മാ​യ ത​രം​ഗ​മാ​ണ്. ജ​ന​ങ്ങ​ൾ മാ​റ്റ​ത്തി​നാ​യി വോ​ട്ട് ചെ​യ്യു​ക​യാ​ണ്. ഒ​ന്നാം ഘ​ട്ട​ത്തി​ൽ ത​ന്നെ മ​ഹാ​സ​ഖ്യം 80 ല​ധി​കം സീ​റ്റു​ക​ൾ ഉ​റ​പ്പാ​ക്കി ക​ഴി​ഞ്ഞു. എ​ൻ​ഡി​എ ത​ക​ർ​ന്ന​ടി​യും.'-​മു​കേ​ഷ് അ​വ​കാ​ശ​പ്പെ​ട്ടു.

"എ​ൻ​ഡി​എ വി​ജ​യി​ക്കു​മെ​ന്നാ​ണ് അ​വ​ർ പ​റ​യു​ന്ന​ത്. അ​വ​ർ കു​റ​ച്ച് ദി​വ​സം കൂ​ടി സ്വ​പ്നം കാ​ണ​ട്ടെ. 14ന് ​ഫ​ലം വ​രു​ന്പോ​ൾ മ​ഹാ​സ​ഖ്യം ആ​യി​രി​ക്കും വി​ജ​യി​ക്കു​ക. അ​താ​ണ് ന​ട​ക്കാ​ൻ പോ​കു​ന്ന​ത്.'- മു​കേ​ഷ് പ​റ​ഞ്ഞു.

ബി​ഹാ​ർ നി​യ​മ​സ​ഭ​യി​ലേ​യ്ക്ക് ന​ട​ക്കു​ന്ന തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ ആ​ദ്യ ഘ​ട്ടം വ്യാ​ഴാ​ഴ്ച​യാ​ണ് ന​ട​ന്ന​ത്. 65.08 % പേ​രാ​ണ് വോ​ട്ട് ചെ​യ്ത​ത്. ചൊ​വ്വാ​ഴ്ച ര​ണ്ടാം ഘ​ട്ട തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കും. 14നാ​ണ് വോ​ട്ടെ​ണ്ണ​ൽ.

Latest News

Corehub Up